ഒഞ്ചിയം : പുതുപ്പള്ളി ഇലക്ഷൻ റിസൾട്ട് പിണറായി ഗവണ്മെന്റിന്റെ അഴിമതിക്കെതിരെയുള്ള വിധിയെഴുത്താവുമെന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ: കെ ജയന്ത്.


ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി സുബിൻ മടപ്പള്ളി ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാദാപുരം റോഡിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി. പി ഹരിദാസനെ ആദരിച്ചു.
അരവിന്ദൻ മാടാക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ.ഷെഹിൻ, സുനിൽ മടപ്പള്ളി,അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സതീശൻ കുരിയാടി,
ഡിസിസി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ അഡ്വക്കറ്റ് പി ടി കെ നജ്മൽ, കരുണൻ കുനിയിൽ, ബാബുരാജ്, ബിജു പ്രസാദ്, സി.കെ വിശ്വനാഥൻ,ബവിത്ത് മാലോൽ, കാവിൽ രാധാകൃഷ്ണൻ,രഞ്ജിത്ത് കണ്ണോത്ത്, സി. കെ വിജയൻ, വി.കെ അനിൽകുമാർ,ജലജ വിനോദ്, രജനി. പി , മഠത്തിൽ പുഷ്പ,ശാരദ വത്സൻ, ശ്രീജിത്ത്, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
#kjayandh #puthuppally #byelection