---
title: "#Freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി "
english_title: "#Fresher's #Day #Celebration #Wims #Paramedical #Institution #Kalachi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145245/freshers-day-celebration-wims-paramedical-institution-kalachi"
published_at: "2023-09-10T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd9fa250cc9_vims.jpg"
keywords: []
---

# #Freshersday | ആർത്തുല്ലസിച്ച് ആഘോഷമാക്കി; ഫ്രഷേഴ്സ് ഡേ ആഘോഷിച്ച് വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചി 

> **Lead Summary:** **കല്ലാച്ചി : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റ കീഴിലുളള വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചിയിൽ ഫ്രഷേഴ്സ് ഡേ-2023 ആഘോഷിച്ചു.

## Article Content

**കല്ലാച്ചി : **മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റ കീഴിലുളള വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിസ്റ്റ്യൂഷൻ കല്ലാച്ചിയിൽ ഫ്രഷേഴ്സ് ഡേ-2023 ആഘോഷിച്ചു.

എൻ.പി രൻജിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ എം.കെ. ബിജിത്ത് ഉദ്ഘടനം നിർവ്വഹിച്ചു.

ഗാനരചയിതാവ് ഫിറോസ് നാദാപുരം മുഖ്യ അതിഥിയായി. ജസ്ന , അശ്വതി, സുഹൈൽ , ആരതി, അഷിത പ്രിയ എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് സുനു മോഹൻ സ്വാഗതവും പ്രവിത. പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145245/freshers-day-celebration-wims-paramedical-institution-kalachi)