തിരുവള്ളൂർ: ( vatakaranews.in ) വീട്ടിൽ ഉണ്ടാക്കുന്ന നല്ല ഭക്ഷണം കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികള്‍ക്ക് നൽകാൻ 'ഹൃദയപൂര്‍വ്വം' ഡിവൈഎഫ്ഐയുടെ ഉച്ച ഭക്ഷണ പദ്ധതി. തിരുവള്ളൂർ സൗത്ത് മേഖല കമ്മിറ്റിയാണ് സെപ്റ്റംബർ 13 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം ചെയ്യുന്നത്.


സർക്കാർ ആശുപത്രികളിൽ വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ പദ്ധതിയാണിത്.
'വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. വിശന്ന് ആശുപതിയിൽ നിൽക്കുന്നവർക്ക് ഒരു കൈതാങ്ങാവുകയാണിവിടെ. സാധാരണക്കാരുടെ ഒരു നേരത്തെ വിശപ്പകറ്റാൻ സഹായിക്കുന്ന പദ്ധതിയാണിത്.
#food #distribution #dyfi