വടകര: ( vatakaranews.in) മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരിൽനിന്ന് അനധികൃതമായി പണം ഈടാക്കുന്നതായി പരാതി. ചെമ്മരത്തൂർ കാപ്പങ്ങാടിയിലെ ടെസ്റ്റ് ഗ്രൗണ്ടിലാണ് ഗ്രൗണ്ട് ഫീസ് എന്ന പേരിൽ പണം ഈടാക്കുന്നത്.


ഡ്രൈവിങ് സ്കൂൾ ഉടമകളാണെന്ന പേരിൽ രശീത് നൽകാതെയാണ് ടെസ്റ്റിന് വരുന്നവരിൽനിന്ന് പണം ഈടാക്കുന്നത്. വാഹനത്തിന് അനുസരിച്ച് 100 രൂപ മുതൽ 200 രൂപവരെയാണ് ഈടാക്കുന്നുണ്ട്. ടെസ്റ്റിന് വരുന്നവർ പലപ്പോഴും പിരിവിന്റെ പേരും പറഞ്ഞ് വാക്കുതർക്കങ്ങൾ ഉണ്ടാകാറുണ്ട്.
ടെസ്റ്റ് നടത്തുന്നതിന് മോട്ടോർ വാഹനവകുപ്പ് ഗ്രൗണ്ട് ഫീസ് അസോസിയേഷൻ നൽകുന്നുണ്ട്. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ അസോസിയേഷൻ ഉടമസ്ഥതയിലുള്ളതാണ് ഗ്രൗണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെയാണ് പണപ്പിരിവ് എന്ന ആരോപണം ഉയർന്നതോടെ ഇതേപ്പറ്റി അറിവില്ലെന്നും ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് സർക്കാർ കൃത്യമായി വാടക നൽകിവരുന്നുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
#illegal #collection #money #test #takers #driving #test #ground