വടകര: (vatakaranews.in) കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള വോളി ബോൾ മത്സരങ്ങൾ നാളെ തുടങ്ങുന്നു. ഉപജില്ല തലത്തിലുള്ള വോളിബോൾ ടീം തമ്മിലുള്ള മത്സരമാണ് രണ്ട് ദിവസങ്ങളിലായി നടക്കുക.


വടകര ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് & കരിയർ അക്കാദമി (IPM) പ്രധാന വേദിയാകും. രണ്ടിടത്തായാണ് മത്സരം നടത്തുന്നത്. ശ്രീനാരായണ ഹയർ സെക്കണ്ടറി, ശ്രീനാരായണ എൽ.പി യിലും വേദിയൊരുക്കിയിട്ടുണ്ട്.
നിപ കാരണം മാറ്റിവെക്കേണ്ടി വന്ന മത്സരമാണ് നാളെ തുടങ്ങുന്നത്. അണ്ടർ-14 , അണ്ടർ-17 അണ്ടർ-19 എന്നിത്തലത്തിലുള്ള ടീമുകളാണ് നാളെ മത്സരിക്കുന്നത്. ഐപിഎമ്മിൽ രണ്ട് കോർട്ടുകളിലാണ് മത്സരം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേകം ടീമുകൾ മത്സരിക്കും.
വിജയികളായ ടീമുകൾ തൃശൂരിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ ജില്ലയെ പ്രതിനിധീകരിക്കും. മൂന്ന് ക്യാറ്റഗറിയിൽ നടക്കുന്ന മത്സരം നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.
#ipm #platform # volley #competition #revenue #district #school #sports #fair #start #tomorrow #vadakara