വടകര: (vatakaranews.in) കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള വോളി ബോൾ മത്സരങ്ങൾ നാളെ സമാപിക്കും. വടകര ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ സ്പോർട്സ് & കരിയർ അക്കാദമിയിൽ രാവിലെ മുതൽ നടന്ന ആൺകുട്ടികളുടെ മത്സരങ്ങളിൽ വടകര- നാദാപുരം ഉപജില്ലകൾ തമ്മിലുള്ള മത്സരത്തിൽ ടീം വടകര വിജയിച്ചു.


കോഴിക്കോട് സിറ്റി-കുന്നമംഗലം ഉപജില്ലകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കുന്നമംഗലം വിജയിച്ചു. കോഴിക്കോട് റൂറൽ -ബാലുശ്ശേരി മത്സരത്തിൽ കോഴിക്കോട് റൂറൽ ഉപജില്ല വിജയിച്ചു. തോടന്നൂർ - വടകര മത്സരത്തിൽ തോടന്നൂർ വിജയിച്ചു. പേരാമ്പ്ര-കുന്നമംഗലംമത്സരത്തിൽ പേരാമ്പ്ര വിജയിച്ചു.
#revenue #district #school #sports #fair #volley #competitions #vadakara