വടകര:(vatakaranews.in) വടകര ചാത്തൻ കോട്ട് നടയിൽ വൻ മയക്കുമരുന്ന് വേട്ടയിൽ യുവ ദമ്പതികൾ പിടിയിലായത് വിശ്വസിക്കാൻ ആവാതെ നാട്ടുകാർ.


വടകര മേമുണ്ട സ്വദേശി ജിതിൻ ബാബുവും ഭാര്യയും സഞ്ചരിച്ച കാറിൽ നിന്നാണ് മാരകമയക്ക് മരുന്നായ എംഡിഎംഎ വൻ തോതിൽ പിടികൂടിയത്.
സംശയം തോന്നാതിരിക്കാൻ മകനെയും ഒപ്പം കൂട്ടിയാണ് ഇവർ സഞ്ചരിച്ചത്.നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടി കൂടിയത്.
ഇവർ ഇടയ്ക്കിടെ ബാംഗ്ലൂർ സന്ദർശിക്കാറുള്ളതായി നാട്ടുകാർ പറയുന്നു.എന്നാൽ അതിൽ കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്ന് നാട്ടുകാർ കൂട്ടിച്ചേർത്തു.
എന്നാൽ ഇവർ ഒരു മാസമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു.അറസ്റ് രേപ്പെടുത്തിയ ഇവരെ ചോദ്യം ചെയ്ത വരികയാണ്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.
#drug #bust #pathiarakkara #village #remains #unmoved #couple's #arrest