#fineimposed | വടകരയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദനം, പിഴ ചുമത്തി അധികൃതർ

#fineimposed | വടകരയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന; ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദനം, പിഴ ചുമത്തി അധികൃതർ
Sep 27, 2023 02:16 PM | By Athira V

വടകര: ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ആവശ്യമായ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദിപ്പിച്ച് വിറ്റ കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും വടകര ആർഡിഒ കോടതി പിഴ ചുമത്തി.

2022 ജൂലൈ 14ന് വടകര പഴയ ബസ്‌സ്റ്റാന്റ് ചന്തപ്പറമ്പിലെ കടയിൽ, ബി സ്റ്റോൺ പ്രൊഡക്റ്റ്സ് തിരൂരങ്ങാടി എന്ന സ്ഥാപനം നിർമ്മിച്ച, ലേബൽ വിവരങ്ങളില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപന നടത്തിയ കേസിലാണ് പിഴ ഈടാക്കിയത്.

വടകര ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി ഫെബിന മുഹമ്മദ് അഷറഫ് നടത്തിയ പരിശോധനയിൽ ഉൽപ്പന്നം തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.

തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ട സിന്തറ്റിക് വിനാഗിരി ഉൽപ്പാദിപ്പിച്ച സ്ഥാപനം 20,000 രൂപയും വിതരണം ചെയ്ത കമ്പനി 15,000 രൂപയും വിൽപന നടത്തിയ സ്ഥാപനം 2500 രൂപയും പിഴ അടക്കണമെന്ന് വടകര ആർഡിഒ സി ബിജു ഉത്തരവിട്ടു.

ഭക്ഷ്യപദാർത്ഥങ്ങൾ വിൽപ്പനക്കായി നിർമ്മിച്ച് പാക്ക് ചെയ്യുമ്പോൾ ഉത്പ്പാദകർ ഭക്ഷ്യസുരക്ഷാ നിയമം 2006 മാനദണ്ഡം പാലിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു.

ഭക്ഷ്യവസ്തുവിന്റെ പേര്, ഘടകങ്ങളുടെ പേര്, പോഷക ഘടകങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഫുഡ് അഡിറ്റീവ് ചേർത്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം, നിർമ്മാതാവിന്റെ പേര്, പൂർണ മേൽവിലാസം, വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ ലോഗോ, അളവ്/തൂക്കം, നിർമ്മിച്ച തിയ്യതി, ഉപയോഗിക്കാൻ പറ്റുന്ന ദിവസങ്ങൾ, ബാച്ച് നമ്പർ, കോഡ് നമ്പർ, എഫ്എസ്എസ്എ ലോഗോ, പതിനാലക്ക ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ എന്നിവ കൃത്യമായി ലേബലിൽ രേഖപ്പെടുത്തണം.

വിതരണക്കാരും വ്യാപാരികളും പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ ലേബൽ വിവരങ്ങൾ ഉള്ളവ മാത്രമേ വിൽപന നടത്തുവാൻ പാടുള്ളൂവെന്നും അറിയിച്ചു.

#Food #safety #inspection #Vadakara #Production #synthetic #vinegar #label #information #fined

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
Top Stories