വടകര : വടകര പഴയ ബസ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള വഴിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രതിനിധികൾഎക്സിക്യൂട്ടീവ് എൻജിനീയറായ രാജു പി എസുമായി ചർച്ച നടത്തി.


പ്രശ്നപരിഹാരത്തിനായി പിഡബ്ല്യുഡിയിൽ അനുമതിക്കായിഅപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, ഉടൻതന്നെ പ്രശ്നപരിഹാരത്തിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം ഉറപ്പ് നൽകി.
യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി, സി. നിജിൻ, രഞ്ജിത്ത് പുറങ്കര, ദിൽരാജ് എന്നിവരാണ് പ്രശ്നപരിഹാരത്തിനായി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തിയത്.
#Vadakara #pipe #bursts #water #wasted #Youthcongress #intervention #yielded #results