Sep 28, 2023 11:11 AM

വടകര : ( vatakaranews.in ) വടകര - വില്ലാപ്പള്ളി - ചേലക്കാട് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കല്ലേരിയിൽ ജനകീയ കൺവൻഷൻ ചേർന്നു. 83 കോടി രൂപയുടെ വടകര വില്ലാപ്പള്ളി ചേലക്കാട് റോഡ് വികസനം സാധ്യമാക്കാൻ മുഴുവൻ ഭൂഉടമകളും സമ്മതപത്രം ഒപ്പിട്ട് നൽകണമെന്ന് കല്ലേരിയിൽ ചേർന്ന ജനകീയ കൺവൻഷൻ അഭ്യത്ഥിച്ചു.


ഈ റോഡിനൊപ്പം ഭരണാനുമതി ലഭിച്ച്, ആധുനിക രീതിയിൽ വികസിച്ച കൈനാട്ടി - എടച്ചേരി - നാദാപുരം റോഡ് ആയിരക്കണക്കിന് ജനങ്ങൾക്ക് വലിയ സൗകര്യവും, സംതൃപ്തിയുമാണ് ലഭ്യമാക്കിയത് . കൺവൻഷൻ പഞ്ചായത്ത് പ്രസി. കാട്ടിൽ മൊയ്തു മാസ്റ്റു രുടെ അധ്യക്ഷതയിൽ ഉൽഘാടനം ചെയ്തു.


എൻ എം വിമല( ജില്ല പഞ്ചായത്ത് മെമ്പർ)വെള്ളിലാട്ട് അഷറഫ് (മെമ്പർ)സുധ സൂരഷ് (മെമ്പർ) പി സുരേഷ് ബാബു, വി.ടി ബാലൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, കെ.എം ബാബു, ടി.പി.ദാമോദരൻ, നവാസ് കണ്ണാടിയിൽ, ഹാരിസ് മുറിച്ചാണ്ടി, കരിം, കെ ശ്രീധരൻ, എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരളകൊള്ളിക്കാവിൽ സ്വാഗതവും മെമ്പർ ടി.സജിത്ത് നന്ദിയും രേഖപ്പെടുത്തി. 251 അംഗ ജനകീയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു (ചെയർമാൻ) സരളകൊളളിക്കാവിൽ, അഷറഫ് വെള്ളിലാട്ട് അഷറഫ് ,സുധ സുരേഷ്, ടി സജിത്ത് (വൈസ് ചെയർമാൻമാർ) വി.ടി ബാലൻ (കൺവീനർ) സലാം ചാത്തിയാട്ട്, എം.കെ നാണു, വി ബാലൻ, പി.കെ ബാലൻ, ടി.പി-ദാമോദരൻ (ജോയിൻറ് കൺവീനർമാർ) എൻ കെ ഗോവിന്ദൻ(ട്രഷറർ)

#People's #Convention #Vadakara #Villyapally #Chelakadroad #signed #landowners

Next TV

Top Stories










News Roundup