വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വൈക്കിലശ്ശേരി തെരുവിൽ വീടുകൾക്കും കാർഷിക വിളകൾക്കും കാറ്റിലും മഴയിലും വൻ നാശനഷ്ടം.


മഠത്തിൽ മധുവിന്റെ വീട്ടിലെ പ്ലാവ് മുറിഞ്ഞു വീണു. എരോത്ത് കണ്ടിയിൽ ചന്ദ്രന്റെ വീടിന് മുകളിൽ മരം വീണു. മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരം വീണത്.
രാത്രി പത്തേമുക്കാലോടെ കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങളാണ് കടപുഴകിയത്. രാമത്ത് ഷാജിയുടെ വീടിന് മുകളിൽ തേക്ക് മരം വീണു.
വീട്ടുപറമ്പിലും വലിയ ഒരു തേക്കുമരം വീണു. പുതിയോട്ടിൽ സുനിൽകുമാറിന്റെ വീട്ടിൽ തെങ്ങുകൾ, കവുങ്ങ് മറ്റ് മരങ്ങളും കാറ്റിൽ കടപുഴകി വീണു. ഇലക്ട്രിക് ലൈനിൽ മരം വീണതിനാൽ ഉടൻ തന്നെ കെ.എസ് ഇ.ബി.അധികൃതർ എത്തി ലൈൻ ഓഫ് ചെയ്തു.
#rain #heavyrain #damage #Vaikilassery #street #due #wind