വടകര : മുൻ എം.എൽ.എയും എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.


ജീവിതത്തിലുടനീളം സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെപിടിച്ച നേതാവായിരുന്നു എം.കെ.പ്രേംനാഥ്. നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സൗമ്യനായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.
പ്രേംനാഥിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
#Minister #AKSaseendran #condoled #demise #MKPremnath