ഒഞ്ചിയം: ( vatakaranews.in) ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളപ്പിൽ മോഹനൻ സ്മാരക മന്ദിരത്തിൽ വച്ച് മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.


അനുസ്മരണ ചടങ്ങ് അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡന്റ് സി. കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
ജലജാവിനോദ്, രഞ്ജിത്ത്. യു, രാജൻ കണ്ണൂക്കര, ശ്രീജിത്ത് നാദാപുരംറോഡ്, ബിനിത്ത്. സി. പി,പ്രവീഷ്. കെ. സി, അനൂപ്. കെ. സി, രഞ്ജിത്ത്, മധു തുടങ്ങിയവർ സംസാരിച്ചു.
#gandhijayanti #MahatmaGandhi #commemoration