വടകര: ( vatakaranews.in ) ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മുക്കാളി ടൗൺ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മുക്കാളി റെയിൽവേ സ്റ്റേഷനും ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക യുവജന സംഘടന പ്രവർത്തകർ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.


ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന രയരോത്ത്, എം.പ്രമോദ് വികസന സമിതി കൺവീനർ എ.ടി.മഹേഷ്, ടി.ടി.നാണു, പി.ബാബുരാജ്, എ.ടി.ശ്രീധരൻ,പ്രദീപ് ചോമ്പാല, വി.പി.സനൽ, എം.കെ.സുരേഷ് ബാബു, പ്രശാന്ത് സമത, കെ.പി.വിജയൻ, പി.കെ പവിത്രൻ, പ്രകാശൻ കുന്നുമ്മൽ, കെ പി ഗോവിന്ദൻ, സുജിത് ശൈലിസി രാമകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
#gandhijayanti #mukkali #town #cleaned