#flag off | ഫ്ലാഗ് ഓഫ്; വടകര-ഒഞ്ചിയം റൂട്ടിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ്

#flag off | ഫ്ലാഗ് ഓഫ്; വടകര-ഒഞ്ചിയം റൂട്ടിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ്
Oct 4, 2023 07:07 PM | By Nivya V G

വടകര: ( vatakaranews.in ) കണ്ണൂക്കര-ഒഞ്ചിയം വില്യാപ്പള്ളി-വടകര റൂട്ടിലേക്കു പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് കെ.കെ രമ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. മുൻപ് ഈ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിർത്തുകയായിരുന്നു.

ഈ ഭാഗങ്ങളിലെ ജനങ്ങൾ സമാന്തര സർവീസുകളെയും സ്‌പെഷ്യൽ വാഹനങ്ങളെയുമാണ് ഇപ്പോൾ യാത്ര ഉപയോഗിക്കുന്നത്. കാലങ്ങളായുള്ള ജനങ്ങളുടെ ബസ് റൂട്ടെന്ന ആവശ്യം നിരന്തരം ഗതാഗത വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ ഫലമായാണ് ഇപ്പോൾ ഈ റൂട്ടിൽ ബസ് സർവീസ് യാത്രാമാർഗ്ഗമായി ലഭിച്ചിരിക്കുന്നതെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

മണിയൂർ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചു ഇതേ ബസ്സിന്റെ ഒരു റൂട്ട് വടകര - മണിയൂർ ഭാഗത്തേക്കും ചിട്ടപ്പെടുത്തിയതായും എം.എൽ.എ പറഞ്ഞു. രാവിലെയും വൈകുന്നേരവുമായി മൂന്നോളം ട്രിപ്പുകളാണ് വടകര-കണ്ണൂക്കര ഭാഗങ്ങളിലേക്ക് ഉണ്ടാവുക.

രാവിലെ എട്ടുമണിക്ക് കണ്ണൂക്കരയിൽ നടന്ന ചടങ്ങിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷയായി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്‌, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളർ ഇൻസ്‌പെക്ടർ മുരളി, ഒ.കെ കുഞ്ഞബ്ദുല്ല, സി.കെ വിശ്വനാഥൻ, കുളങ്ങര ചന്ദ്രൻ, സുധീർ മഠത്തിൽ സംസാരിച്ചു.

#flag off #KSRTC #bus #service #Vadakara #Onchiyam #route

Next TV

Related Stories
മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

May 11, 2025 03:49 PM

മൈതാനത്ത് ആവേശമേറും; മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതൽ

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...

Read More >>
ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

May 11, 2025 03:33 PM

ചരമവാർഷിക ദിനം; അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി സിപിഐഎം

അഡ്വ. കെ വാസുദേവന്റെ സ്മരണ പുതുക്കി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup