മണിയൂർ: ( vatakaranews.in ) മണിയൂർ ഏഴാം വാർഡിൽ അംഗൻവാടി പോഷകാഹാരമേള സംഘടിപ്പിച്ചു. പോഷകാഹാര ഭക്ഷ്യ പ്രദർശന മേളയും ക്വിസ് പ്രോഗ്രാമും വാർഡ് മെമ്പർ ബിന്ദു പി കെ ഉദ്ഘാടനം ചെയ്തു.


നാട്ടിൻ പുറങ്ങളിൽ ലഭിക്കുന്ന പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ ചേരുവകൾ രുചികരമായി തയ്യാറാക്കിയ വിഭവങ്ങളുടെ പോഷകാഹാര ഭക്ഷ്യ പ്രദർശന മേളയാണ് സംഘടിപ്പിച്ചത്. അതിൽ ഒന്നാം സ്ഥാനം ജുമാന ഹനീഫ്, രണ്ടാം സ്ഥാനം രമ്യ വിജീഷ് എന്നിവർ കരസ്ഥമാക്കി.
ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ജുമാന ഹനീഫ്, രണ്ടാം സ്ഥാനം രേഷ്മ ബിനു എന്നിവരും കരസ്ഥമാക്കി. പരിപാടിയിൽ വസന്ത സി കെ സ്വാഗതവും മൈഥിലി നന്ദിയും പറഞ്ഞു.
#FoodFair #Anganwadi #nutrition #fair #organized #Maniyur #7thward