ചോറോട്: ( vatakaranews.in ) കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിന് ചോറോട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.


25 വർഷം പിന്നിട്ട കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനും പുതിയ സാധ്യതകള്‍ക്കനുസരിച്ച് നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ സജ്ജമാക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ 'തിരികെ സ്‌കൂളിലേക്ക്' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 8ന് ആരംഭിച്ച് ഡിസംബർ 10 ന് ക്യാമ്പയിൻ അവസാനിക്കും.
സ്ത്രീശക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് ഇത് പുതിയ അനുഭവം കൂടിയാണ്. അഡ്വക്കേറ്റ് പി സതീദേവി ( വനിത കമ്മീഷൻ അധ്യക്ഷ ) ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സിഡിഎസ് ചെയർപേഴ്സൺ അനിത കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ രേവതി പെരുവാണ്ടിയിൽ ( വൈസ് പ്രസിഡൻറ് ചോറോട് ഗ്രാമപഞ്ചായത്ത്) ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്യാമള പൂവ്വേരി ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മറ്റ് ജനപ്രതിനിധികൾ, സിഡിഎസ് മെമ്പർമാർ ക്യാമ്പയിൻ ചെയ്ത് സംസാരിച്ചു.
#BacktoSchool #camp #started #Chorod #Higher #Secondary #School