ചോറോട്: ( vatakaranews.in ) കെ എസ് എസ് പി എ ചോറോട് മണ്ഡലം കമ്മിറ്റി വാർഷിക സമ്മേളനം നടന്നു. സമ്മേളനം കെ എസ് എസ് പി എ കോഴിക്കോട് ജില്ലാ പ്രസിഡൻറ് ശ്രീ കെ സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻറ് കെ രാധാകൃഷ്ണൻ അധ്യക്ഷം വഹിച്ച യോഗത്തിൽ എം വേണുഗോപാലൻ, അഡ്വ. നജ്മൽ പി ടി കെ, എൻ കെ രവീന്ദ്രൻ, പി പി രാജു, പി മോഹൻദാസ്, റഹിം വി, ഭാസ്കരൻ എ, എ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ : കെ. രാധാകൃഷ്ണൻ (പ്രസിഡൻറ് ), എം വേണുഗോപാലൻ (സെക്രട്ടറി ), എ ചന്ദ്രശേഖരൻ (ഖജാൻജി).
#KSSP #Chorod #Mandal #Committee #organized #annual #conference