ചോറോട്: (vatakaranews.in) നടക്കു താഴ_ ചോറോട് കനാലിന്റെ വള്ളിക്കാട് ഭാഗത്തെ വെള്ളപ്പൊക്കമുണ്ടാവുകയും നിരവധി വീടുകളിൽ വെള്ളം കയറി വീടൊഴിയുകയും ചെയ്ത സാഹചര്യത്തിൽ ചോറോട് പുഞ്ചപ്പാലത്തിന് സമീപം ചെളിനീക്കി തുടങ്ങി.


മഴക്കാലത്ത് ഈ കനാൽവെള്ളമൊഴുക്ക് തടസപ്പെടുകയും മത്തത്ത് താഴ, രയരോത്ത് പാലം, പടവത്തും താഴപ്പാലം എന്നിവിടങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ,
അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, സജിതകുമാരി, മനീഷ് കുമാർ ടി.പി. എന്നിവർ കൊയിലാണ്ടിയിലുള്ള മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി ആവശ്യപ്പെട്ടതിന്റെ ഭാഗമായുള്ള പ്രവൃത്തിയാണ് നടക്കുന്നത്.
#chorod #nc #obstructions #being #removed #vallikad #section #canal