ഒഞ്ചിയം: ( vatakaranews.in ) ചോമ്പാല ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടിക്കൊണ്ട് നെല്ലാച്ചേരി എല്‍.പി സ്‌ക്കൂള്‍ ഇരട്ടക്കിരീടം ചൂടി. പി.ടി.എ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും സ്‌ക്കൂളിലെ കുട്ടികളെയും അധ്യാപകരെയും അനുമോധിച്ചു.


പരിപാടിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ വാര്‍ഡ് മെമ്പര്‍ ടി.കെ രാമകൃഷ്ണന്‍, മാനേജര്‍ ടി.എന്‍.കെ പ്രഭാകരന്‍, പി.ടി.എ പ്രസിഡൻറ് ശ്രീജേഷ് ഇ.കെ, മദര്‍ പി.ടി.എ പ്രസിഡൻറ് ബിന്ദു, പ്രധാനധ്യാപിക മഹിത ടീച്ചര്‍, അധ്യാപകരായ സെമിയത്ത് ടീച്ചര്‍, രാഹുല്‍ മാസ്റ്റര്‍, അനുടീച്ചര്‍, ദിപിന്‍ മാസ്റ്റര്‍, ജെഷിത ടീച്ചര്‍, ജിഷിന ടീച്ചര്‍, മാതൃസമിതി അംഗങ്ങള്‍, പി.ടി.എ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.
#Chompala #Upajilla #Science #Festival #Double #crown #for #Nellacherry #LPSchool