ഓർക്കാട്ടേരി: ( vatakaranews.in ) സഹപാഠികളുടെ ഓർമ്മയ്ക്ക് സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി വാട്സ് അപ്പ് കൂട്ടായ്മ. അകാലത്തിൽ പൊലിഞ്ഞുപോയ സഹപാഠികളുടെ ഓർമ്മയ്ക്കായ് 1993-94 ൽ ഏറാമല യു.പി.സ്കൂളിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്സ് അപ്പ് കൂട്ടായ്മയാണ് സ്കൂളിന് മാതൃകയായത്.


അകാലത്തിൽ ജീവൻ പൊലിഞ്ഞ സിജു, ബിജു എന്നിവരുടെ ഓർമ്മക്ക് വേണ്ടിയാണ് പഠിച്ച ഏറാമല യു .പി. സ്കൂളിന് സൗണ്ട് സിസ്റ്റം നൽകിയത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് ഏറാമല പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രഭാവതി വരയാലിൽ അധ്യക്ഷയായി.
ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യാതിഥിയായി. ഹെഡ് മിസ്ട്രസ്സ് ഡി.മഞ്ജുള സിസ്റ്റം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻ്റ് എസ്.പി. ബാബു, എം.പി.ടി.എ. ചെയർ പേഴ്സൺ ശുഭ രാജീവ്, സ്കൂൾ മാനേജർ സി. രാധാകൃഷ്ണൻ, എച്ച്.എം.ഫോറം കൺവീനർ പ്രീജിത്കുമാർ, എൻ. ഉദയകുമാർ, ടി. മുഹമ്മദ് ഇക്ബാൽ, ജെ.നിധിൻ എന്നിവർ സംസാരിച്ചു.
#Classmates #now #burning #memory