ചോറോട്: (vatakaranews.in) കേരളപ്പിറവിയുടെ അറുപത്തി ഏഴാമത് വാർഷികം മുട്ടുങ്ങൽ സൗത്ത് യു പി യിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ദിനാചരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെയാണ് ദിനാചരണം നടന്നത്. കേരളീയ ചരിത്ര ശേഷിപ്പുകൾ കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി 'അറുപത്തി ഏഴിൻ്റെ നാൾവഴികളെന്ന' പേരിൽ ചരിത്രപ്രദർശനം നടത്തി.


കേരളത്തിൻ്റെ ഭൂമി ശാസ്ത്രവും, ചരിത്ര സാംസ്കാരികവുമായ അറിവുകൾ വ്യക്തമാക്കുന്നതായിരുന്നു പ്രദർശനം. വൈവിധ്യമാർന്ന രുചി അനുഭവങ്ങൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിൽ തനത് ഭക്ഷ്യഫെസ്റ്റ്, പ്രസംഗ മൽസരം എന്നിങ്ങനെ അനേകം പരിപാടികൾ സംഘടിപ്പിച്ചു.
ഓലകൊണ്ടും പനയോല കൊണ്ടും പ്രത്യേകം സജ്ജമാക്കിയ പന്തലിൽ കേരളീയ ഭക്ഷണങ്ങൾ പാചകം ചെയ്തു പ്രദർശിപ്പിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. കേരളീയ വിഭവങ്ങൾ ചേർത്ത ഉച്ചഭക്ഷണം കുട്ടികൾക്ക് വിതരണവും നടത്തി.
പി.ടി.എ. പ്രസിഡൻ്റ് വി.സി ഇഖ്ബാൽ, എച്ച്. എം. ജീജ.കെ, ക്ലബ് കൺവീനർ ശ്രീരാഗ്.പി, ധർമ സുധ, അബുലയിസ്, ഹരികൃഷ്ണൻ, സോഫിയ, പങ്കജം, ജിസ്ന, ബിന്ദു, രമിത, സൗമ്യ, ശ്രീരാഗ് എന്നിവർ പങ്കെടുത്തു.
#keralapiravi #celebrated #muttungal #south #up #chorod