ഏറാമല: (vatakaranews.in) ഏറാമല പഞ്ചായത്ത് ഓർക്കാട്ടയിലെ 6, 7 വാർഡുകളിലെ വനിതാ ലീഗ് സംഗമം ചുവട് 23 പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


പുത്തൻപുരയിൽ വീട്ടിൽ വെച്ച് നടന്ന വനിതാ ലീഗ് ചുവട് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമ പഞ്ചായത്ത് വനിതാ ലീഗ് ജന: സെക്രട്ടറി ജസീല വി.കെ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ല വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷറഫുന്നിസ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
പി.പി ജാഫർ, കെ.കെ അമ്മദ്, നുസൈബ, കെ.എം സലിം മാസ്റ്റർ, സഫിയ ചാത്തോത്ത് സിന്ധു കെ.പി, ഇസ്മയിൽ എം.കെ, റിയാസ് കുനിയിൽ, സൂപ്പി എം.കെ, ഹാഫിസ് മാതാഞ്ചേരി, പി.പി ഇബ്രാഹിം, ഹഫ്സത്ത് കല്ലേരി, നസീമ എംപി, സമീറ കല്ലാട്ട് കുനി, അമീർ വളപ്പിൽ എന്നിവർ സംസാരിച്ചു.
ആറാം വാർഡ് വനിതാ ലീഗ് പ്രസിഡന്റ് സക്കീന മമ്പള്ളി സ്വാഗതവും ഏഴാം വാർഡ് വനിതാ ലീഗ് പ്രസിഡന്റ് ആയിഷ റയീസ് നന്ദിയും പറഞ്ഞു.
ചുവട് പരിപാടിക്ക് ആയിഷ നടുവിലടുത്ത്, സെൽവ ഖാലിദ്, ഹഫ്സത്ത് നടുവിലടുത്ത്, സറീന ബഷീർ നടുവിലടുത്ത്, മഹീഷ തിരൂമ്പിൽ, ഹസീന മാന്ത്രംമ്പള്ളി, അമീറ കൈപ്രത്ത്, പി. പി കുഞ്ഞമ്മദ്, കെ.പി ബഷീർ, ഷാനവാസ് എം.എൻ, എം.പി അഷ്ഫ്, ഷഹീർ പി.പി, ജാഫർ കെ.പി എന്നിവർ നേത്യത്വം നൽകി.
#chuvad #remarkable #Women'sLeague #meeting # Wards #EramalaPanchayath #Orkkatteri