ചോറോട്: (vatakaranews.in) കർഷകരുടെയും, കർഷക തൊഴിലാളികളുടെയും, ക്ഷേമം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച ചോറോട് കർഷക-കർഷക തൊഴിലാളി ക്ഷേമ സഹകരണ സംഘം ഓഹരി ഉടമകൾക്ക് 20 ശതമാനം ലാഭവിഹിതം നൽകാൻ വാർഷിക പൊതുയോഗം അംഗീകാരം നൽകി.


ഡയറക്ടർ, ലീല പെരുവാണ്ടിയിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവർത്തന പരിധിയിൽ നാളികേര കർഷക കൂട്ടായ്മകൾ രൂപീകരിച്ചു. ഉത്പാദനം വർദ്ധിപ്പിക്കുവാനും കൃഷി ലാഭകരമാക്കുവാനുള്ള സഹായങ്ങൾ ചെയ്തു നൽകാനും ജനറൽബോഡി തീരുമാനിച്ചു.
സഹകരണ പ്രസ്ഥാനത്തിനെതിരെ ചിലർ നടത്തുന്ന വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും സാധാരണ ജന വിഭാഗത്തിന്റെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും തിരുമാനമായി.
സെക്രട്ടറി സിനി.ടി.പി. പ്രവർത്തന റിപോർട്ടും, ക്ലർക്ക് സജിന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഡയറക്ടർമാരായ പുഷ്പലത ചാമയിൽ, കെ.ടി.കെ.ശേഖരൻ, കെ.എം.നാരായണൻ എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് സി.വാസുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് പൊന്നമ്പത്ത് സുരേഷ് സ്വാഗതവും കെ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
#annualgeneralmeeting #Farmers #AgriculturalWorkers #Welfare #Co-operativeSociety, #20percent #dividend #shareholders