മണിയൂർ: (vatakaranews.in) കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ 'ഇ-ഗ്രാമം.' സൗജന്യ കമ്പ്യൂട്ടർ ഇ-സാക്ഷരത പദ്ധതി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു.


18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള പേര് രജിസ്റ്റർ ചെയ്ത എല്ലാവർക്കും 10 മണിക്കൂർ സൗജന്യ പരിശീലനം നൽകി. ഓൺലൈൻ പരീക്ഷയിലൂടെ കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.
സൗജന്യ പരിശീലനത്തിന് മണിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാരാണ് ഗുണഭോക്താക്കൾ. 30 കമ്പ്യൂട്ടറും അനുബന്ധ സൗകര്യങ്ങളോടുള്ള കമ്പ്യൂട്ടർ ലാബ് ലൈബ്രറിയിൽ പഠിതാക്കൾക്കു വേണ്ടി ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ബിന്ദു, എൻ.വൈ.കെ കോഴിക്കോട് ജില്ലാ കോഡിനേറ്റർ സനൂപ്.സി, വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.ബാലൻ, ചാലിൽ അഷറഫ് , പി.സജിത്കുമാർ, പറമ്പത്ത് കുഞ്ഞബ്ദുള്ള, ഷമീർ.കെ,, കെ.എം.കെ കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. സൈദ് കുറുന്തോടി സ്വാഗതവും ടി.കെ. ഇന്ദിര ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
#E-Village #free #computer #e-literacy #scheme #inaugurated #KMuralidharanMP