Nov 17, 2023 02:54 PM

വടകര: (vatakaranews.in) വടകര - മാഹി കനാൽ വികസനം പുതിയ ഘട്ടത്തിൽ . 2025ൽ ജലപാത പദ്ധതി പൂർത്തിയാക്കണമെന്ന് ലക്ഷ്യത്തോടുകൂടി സർക്കാർ . വടകര - മാഹി കനാലിന്റെ മൂന്നാം റീച്ചിലെ 800 മീറ്റർ നീളം വരുന്ന ഉയർന്ന ഭാഗത്തെ സംരക്ഷണ പ്രവർത്തി വളരെ സങ്കീർണതകൾ നിറഞ്ഞതാണ്.

ഇതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽഎ നിയമസഭയിലും, അല്ലാതെയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും നിരന്തര ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു.

തുടർന്ന് 22 -12 -2022 ന് കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ വിളിച്ചുചേർത്ത ഉന്നതല യോഗത്തിൽ ,നിലവിലെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്ന ഡിസൈൻ പുതുക്കുന്നതിന് പകരമായി റോക്ക് ബോൾട്സ് വിത്ത് വയർ മെഷ് ഫേസിങ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംരക്ഷണ പ്രവർത്തിയുടെ സാധ്യതകൾ പഠിക്കുന്നതിന് തീരുമാനമെടുത്തു.

ഇതുമായി ബന്ധപ്പെട്ട് റോക്ക് ബോൾട്ടിന്റെ പുള്ള് ഔട്ട് റെസിസ്റ്റൻസ് (pull out resistance) കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഇതിനായി വ്യത്യസ്ത നീളങ്ങളിലുള്ള റോക്ക് ബോൾട്സ് (Rock bolts ) സ്ഥാപിച്ച എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ തിരുവനന്തപുരം എന്ന സ്ഥാപനത്തിൻറെ മാർഗനിർദ്ദേശത്തോടെ പുള്ള് ഔട്ട് റെസിസ്റ്റൻസ് (pull out resistance) നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

എൽബിഎസ്ഇന്റെ ഡിസൈൻ പ്രകാരം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക കൂടുതൽ ആകയാൽ ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കെ ഡബ്ലിയു ഐഎല്ലിന്റെ കൺസൾട്ടന്റ് (LEA Associates )ടീം 18- 7- 2023 ന് സൈറ്റ് സന്ദർശിച്ചു.

പ്രസ്തുത സന്ദർശനത്തിൽ അധിക മണ്ണ് പര്യവേഷണ പ്രവർത്തികൾ കൂടി നിർദ്ദേശിച്ചതിന്റെ ഭാഗമായി കനാലിന്റെ ഇരുകരകളിലും പര്യവേഷണ പ്രവർത്തികൾക്കായി General investigation between parambil bridge and cherippoyil acquaduct എന്ന പ്രവൃത്തിക്ക് ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് 25 - 8 -2023 ന് ഭരണാനുമതി നൽകി.

പ്രവർത്തിയുടെ ടെൻഡർ 26 -9 -2023 ക്ഷണിക്കുകയും ചെയ്തു. ടെണ്ടർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ലഭിക്കുകയും,സെലക്ഷൻ നോട്ടീസ് നൽകുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.

മൂന്നാം റീച്ചിലെ ഇരുകരകളിലുമായി 32 സ്ഥലങ്ങളിലായാണ് പരിശോധന നടത്തുന്നത്. വടകര മാഹി കനാലിൽ 2025 വർഷത്തോടെ ജലഗതാഗതം ആരംഭിക്കാൻ ഉതകുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തികൾ ആസൂത്രണം ചെയ്തു വരുന്നത്.

വടകര - മാഹി കനാലിലൂടെ ജലഗതാഗതം സാധ്യമാകുന്നത് വഴി കൃഷി ,ടൂറിസം, വ്യവസായം എന്നീ മേഖലകളിൽ വലിയൊരു കുതിച്ചുചാട്ടം സാധ്യമാകും.ഉൾനാടൻ ജലഗതാഗത വിഭാഗത്തിനാണ് പ്രവൃത്തിയുടെ ചുമതല.

#Waterway #ThirdReich #expeditionary #works #progress #Vadakara #Mahikanal

Next TV

Top Stories