വടകര: (vatakaranews.in) മലബാർ മേഖലയിലെ ട്രെയിൻ യാത്രാ ദുരിതം വാഗൺ ട്രാജഡിക്കു സമാനമായ സാഹചര്യം സൃഷ്ടിക്കുമെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ പറഞ്ഞു.
ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരം കാണുക, നിലവിലുള്ള ട്രെയിനുകളിൽ പുതിയ കോച്ചുകൾ അനുവദിക്കുക, മലബാർ മേഖലയിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് സി പി ഐ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ടി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ, രജീന്ദ്രൻ കപ്പളളി, വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ്, അഡ്വ. കെ പി ബിനൂപ്, റീന സുരേഷ്, ശ്രീജിത്ത് മുടപ്പിലായി, പി ഭാസ്കരൻ , സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
#massmarch #Train #travel #misery #create #similar #situation #wagontragedy #EKVijayanMLA