കടമേരി: (vatakaranews.in) തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്റ്റേജ് ലൈറ്റ് ആൻ്റ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമേരി ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂളിൽ പന്തലിന് കാൽ നാട്ടൽ ചടങ്ങ് നടത്തി.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നേതൃത്വം നൽകി. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം എൻ. അബ്ദുൽ ഹമീദ്, പ്രിൻസിപ്പാൾ കെ. മുസ്തഫ, അഷ്റഫ് കേളോത്ത്, അബ്ദുല്ല കൃഷ്ണാണ്ടി, റഷീദ്, ഇ. റഫീഖ്, മജീദ്, എൻ. നജീബ് , ശമീമ എന്നിവർ സംബന്ധിച്ചു.
ഈ മാസം 24 മുതൽ നാലു ദിവസങ്ങളിൽ എട്ടു വേദികളിലായാണ് മേള നടക്കുന്നത്.
#Thodannoor #subdistrict #ArtFestival #Footsteps #kainatti