ഒഞ്ചിയം: (vatakaranews.in) ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. ഓർക്കാട്ടേരി റേഞ്ചിന്റെ കീഴിൽ നടന്ന 'മുസാബഖ' ഇസ്ലാമിക സാഹിത്യ മത്സരത്തിൽ പങ്കെടുത്ത് വിജയികളായവരെയാണ് എൻ.ഐ.എം. കമ്മിറ്റി അനുമോദിച്ചത്.


കുന്നുമ്മക്കര നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ 59 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയിരുന്നു ഒഞ്ചിയം. ഓർക്കാട്ടേരി റേഞ്ചിലെ 26 മദ്രസകളും പരിപാടിയിൽ പങ്കെടുത്തു.
ഇതിൽ നിന്നാണ് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. എൻ.ഐ.എം മദ്രസയുടെ പ്രശസ്തിയുടെ ചിറകിൽ മറ്റൊരു പൊൻതൂവൽ കൂടിയായി മാറി ഈ വിജയം.
മദ്രസ ഹാളിൽ നടന്ന അനുമോദന പരിപാടി സദർ മുഅല്ലിം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി യു.അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.പി മുഹമ്മദ് മുസ്‌ലിയാർ, ഈ.ടി. മൗലവി, അലവി മൗലവി, കബീർ ഒഞ്ചിയം ഉൾപ്പെടെയുള്ളവർ സംസാരിച്ചു.
'മുസാബഖ' യിൽ ബാങ്ക് വിളിയിൽ ഒന്നാം സ്ഥാനവും, ഹിസ്ബിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അഹമ്മദ് മൗലവിയെ എൻ.ഐ.എം കമ്മിറ്റിയുടെ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി ആദരിച്ചു.
പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും, മറ്റിനങ്ങളിൽ മികച്ച വിജയവും നേടിയ സുഫൈദ് റഹ്മാനി ഉസ്താദിനും കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. പരിപാടിയിൽ പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ഒത്തൊരുമയാണ് എൻ,ഐ മദ്രസയുടെ വിജയമെന്ന് എൻ,ഐ.എം. സെക്രട്ടറി ജനാബ്:പി.പി.കെ അബ്ദുല്ല സാഹിബ് പറഞ്ഞു.
പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന മദ്രസയ്ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടതായിട്ടുണ്ടെന്നും, അതിന് പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും എല്ലാം അകമഴിഞ്ഞ പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മുഎല്ലിമുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർക്കായി മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു.
#NIM0 #Onchium #fecilitated #winners #IslamicLiterary#Competition