ആയഞ്ചേരി : (vatakaranews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഗുണഭോക്തൃ പ്രദേശം തിരഞ്ഞെടുത്തതിൽ യു.ഡി എഫ് ഭരണ സമിതി രാഷ്ട്രീയ വിവേചനം കാണിച്ചതിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ കൃഷി വകുപ്പ് മന്ത്രിക്ക് പരാതി നൽകി .


ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 5,13 വാർഡുകൾ തിരഞ്ഞെടുത്തപ്പോൾ നടുവിൽ കിടക്കുന്ന 12-ാം വാർഡ് ഒഴിവാക്കിയത് പ്രദേശത്തെ കേരകർഷകരിൽ ഭിന്നിപ്പും ചേരിതിരിവുമുണ്ടാക്കുന്നതിന് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കേരള സർക്കാർ ഈ വർഷം അനുവദിച്ച 50 കേര ഗ്രാമങ്ങളിൽ, കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ശ്രമഫലമായിട്ടാണ് ഒരെണ്ണം ആയഞ്ചേരിക്ക് ലഭിച്ചത്.
ഭൂമിശാസ്ത്രപരമായി അടുത്ത് കിടക്കുന്നതും , തെങ്ങ് കൃഷി കൂടുതലുള്ളതുമായ 100 ഹെക്ടർ സ്ഥലം സർവ്വേ നടത്തി കണ്ടെത്തി ക്ലസ്റ്റർ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ഇരുപത്തഞ്ച് ലക്ഷത്തി അറുപതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചത്. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി മാനദണ്ഡങ്ങളോ, അതിരുകളോ ഇല്ലാതെ എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകൾ ഒഴിവാക്കി യു ഡി എഫ് മെബർമാരുടെ വാർഡുകൾ കൂട്ടിച്ചേർത്ത് അശാസ്ത്രീയമായാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി
കേരള സർക്കാർ നടപ്പിലാക്കി വരുന്ന നിലാവ് പദ്ധതി, ടെയ്ക്ക് എ ബ്രയിക്ക് പദ്ധതി, എം.സി.എഫ് കെട്ടിട നിർമ്മാണം എന്നിവ ആയഞ്ചേരിയിൽ നടക്കാതെ പോയതും , ലൈഫ് ഭവന നിർമ്മാണം, മാലിന്യ സംസ്കരണ പദ്ധതി എന്നിവ വികലമാക്കപ്പെട്ടതും യൂ ഡി എഫ് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചന നിലപാടിന്റെ ഭാഗമാണെന്നും ചെയർമാൻ അറിയിച്ചു.
#Discrimination #implementation #Keragramamscheme #AyancheryGramPanchayath #Filed #complaint