ഒഞ്ചിയം: (vatakaranews.in) നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ഡിവൈഎഫ്ഐ ഗുണ്ടകളും, പോലീസും ചേർന്ന് മർദ്ദിക്കുകയും കരുതൽ തടങ്കലിൽ പാർപ്പിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തിപ്രകടനം നടത്തി.


മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി, സുനിൽമടപ്പള്ളി, സി. കെ വിശ്വനാഥൻ,നജീഷ് കുമാർ. വി. കെ, ശ്രീജിത്ത് നാദാപുരം റോഡ്, സി. കെ. വിജയൻ, യു രഞ്ജിത്ത്, മുഹമ്മദ് മിറാഷ്, റോബിൻ ഒ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
#protest #demonstration #held #auspices #Onchiyam #Congress #Committee