വടകര: (vatakaranews.in) ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണ വലയം തീർത്ത് ടി എസ് ജി വി എച്ച്എസ്എസ്, പയ്യോളി വിഎച്ച്എസ്ഇ എൻഎസ്എസ് വിദ്യാർത്ഥികൾ.


ജിവിഎച്ച്എസ്എസ് പയ്യോളി വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു.
ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുക, ഊർജ്ജ ദുരുപയോഗം കുറയ്ക്കുക, ഊർജ്ജ കാര്യക്ഷമത വീട്ടിൽ നിന്നും ആരംഭിക്കുക, ഭാവി തലമുറയ്ക്ക് വേണ്ടി ഊർജ്ജം സംരക്ഷിക്കുക ഇവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി റാലി സംഘടിപ്പിച്ചു.
ഷാജി ഓവർസിയർ കെഎസ്ഇബി തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാഷണൽ സർവീസ് സ്കീം യൂണിറ്റ് വളണ്ടിയേഴ്സ് ഊർജ്ജ സംരക്ഷണം വലയം തീർക്കുകയും ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയ ചെയ്തു.
ഊർജ്ജ സംരക്ഷണ യജ്ഞത്തിന് പ്രിൻസിപ്പാൾ നിഷ വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ് . ഒ എം,അധ്യാപകരായ സജിത്ത് കെ.പ്രചിഷ .എം .കെ,സത്യൻ പി,രജീഷ് വി ,ബഷീർ എം എന്നിവർ നേതൃത്വം നൽകി
#NationalEnergyConservationDay #School #students #finishing #energy #conservation #circle