വടകര: (vatakaranews.in) വിലങ്ങാട് - വയനാട് റോഡ് യാഥാർത്ഥ്യമാക്കണം വടകര താലൂക്ക് വികസന സമിതി. ദശാബ്ദങ്ങളായി ഉയർന്ന് വന്ന വിഷയത്തിന് പരിഹാരം ഉണ്ടാകണം.


വിലങ്ങാട് നിന്ന് ചുരമില്ലാതെ വയനാട്ടിൽ എത്താൻ കഴിയും. സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്.
6.5 കിലോമീറ്റർ ദൂരത്തിൽ റോഡ് പണിയാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം ലഭിക്കണം പാരിസ്ഥിക പ്രശ്നങ്ങൾ ഒന്നുമില്ലാതെ എലിവേറ്റഡ് പാത പണിതാൽ റോഡ് യാഥാർത്യമാക്കാൻ കഴിയും.
എം പിയും എം എൽ എമാരും ഈ മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളം രാഷ്ടിയ പാർട്ടി നേതാക്കളും എല്ലാം പങ്കെടുക്കുന്ന വിപുലമായ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ ആ ലോചിക്കണം.
യോഗത്തിൽ കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പ്രസിഡന്റ് കെ പി ഗിരിജ, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ കെ പി ചന്ദി, പി സുരേഷ് ബാബു, പി പി രാജൻ, പ്രദീപ്, ചോമ്പാല, ബാബു ഒഞ്ചിയം, സി കെ കരീം, ബാബു പറമ്പത്ത് പുറന്തോടത്ത് സുകുമാരൻ, ടി വി ബാലകൃഷ്ണൻ തഹസിൽദാർ കലഭാസ്കർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
#Vilangad #Wayanad #road #made #reality #Vadakara #Taluk #Development #Committee