വടകര: (vatakaranews.in) ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ നാളെ സാഗർ ഫെസ്റ്റ്. രാവിലെ 9 മണിക്ക് വിദ്യാർത്ഥികളുടെ കലാപരിപാടികളോടുകൂടി പരിപാടി തുടങ്ങും.


ഉച്ചയ്ക്ക് ഒരു മണിയോടുകൂടി യുഎൽസിസി ചെയർമാൻ രമേശ് പാലേരി പരിപാടി ഉദ്ഘാടനം ചെയ്യും. ജിഎച്ച്എസ്എസ് മടപ്പള്ളി ഹെഡ്മിസ്ട്രസ് അനിത, ഇ വി വത്സൻ (മധുമഴ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
വടകര സിവിൽ എക്സൈസ് ഓഫീസർ സിനീഷ് സരയൂ മോട്ടിവേഷൻ ക്ലാസ് എടുക്കും. മയക്കുമരുന്നും തകർന്നടിയുന്ന കുടുംബ ബന്ധങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ് എടുക്കുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി സൗപർണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ് നടക്കും.
#SagarFest #Tomorrow #GHSS #Madapally