വടകര: (vatakaranews.in) തിരുവള്ളൂർ ചാനിയംകടവ് നവതരംഗം കലാ-കായികവേദി ജില്ലാതല വോളിബോൾ മേള തുടങ്ങി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി റീന ഉദ്ഘാടനം ചെയ്തു.


സ്വാഗതസംഘം ചെയർമാൻ അഖിലേഷ് എൻ.കെ. അധ്യക്ഷനായി. വടകര സർക്കിൾ ഇൻസ്പെക്ടർ പി.എം.മനോജ് മുഖ്യാതിഥിയായി.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രസിന, പി.സി ഹാജറ, സൗമ്യത മെമ്മോറിയൽ സ്കൂൾ മാനേജർ വിലാസിനി, അഡ്വ.ജെ.എസ്.രാജേഷ് ബാബു,ജലീൽ ഹാജി ചെമ്മരത്തൂർ , മജീദ് പുല്ലഞ്ചേരി എന്നിവർ സംസാരിച്ചു.
നവതരംഗം കലാവേദി സെക്രട്ടറി അജേഷ് എം.കെ സ്വാഗതവും ഉല്ലാസ്.എൻ.എം നന്ദിയും പറഞ്ഞു.
#Navatarangam #Arts # Sports #Centre #District #level #volleyball #fair #started #Tiruvallur