മണിയൂർ: (vatakaranews.in) സംസ്ഥാനത്തെ മാവേലി സ്റ്റോറുകൾ എല്ലാ നിത്യോപയോഗ സാധനങ്ങളും എത്തിച്ച് ജനോപകാര പ്രദമാക്കണമെന്നും ജനങ്ങൾക്കവശ്യ സാധനങ്ങൾ ലഭ്യമാക്കണമെന്നും അതു വഴി പൊതു വിപണിയിലെ വിലക്കയറ്റം തടയണമെന്നും രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ പ്രസ്താവിച്ചു.


ആർ ജെ.ഡി മണിയൂർ പഞ്ചായത്ത് പ്രവർത്തക സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിററിയംഗം ആയാടത്തിൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ടി.എൻ. മനോജ് അധ്യക്ഷത വഹിച്ചു.
കെ.പി.കുഞ്ഞിരാമൻ, ടി.ടി. മൊയ്‌തു, കെ.കെ.ഹരിദാസൻ, സി. വിനോദ,ഒ പി ചന്ദ്രൻ, സജിന, വി.എം. ഷൈനി, ടി.സാജിദ്, ടി.യു. സുഭാഷ്, മണങ്ങാട്ട് സജീവൻ, എളവന വിനോദൻ എന്നിവർ സംസാരിച്ചു. മഹാത്മാ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച് എം.എസ്) മെമ്പർഷിപ്പും യോഗത്തിൽ വിതരണം ചെയ്തു.
#RJD #ManiyurPanchayath #organized #workers #meeting