---
title: "#karatechampionship | ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് ജേതാക്കളായി "
english_title: "#Maymunda #Ultimax #Karate #Club #won #district #karate #championship"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/167084/maymunda-ultimax-karate-club-won-district-karate-championship"
published_at: "2023-12-04T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dfa00009db_karatte.jpg"
keywords: []
---

# #karatechampionship | ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് ജേതാക്കളായി 

> **Lead Summary:** **വടകര: [** ജില്ലാ കരാട്ടെ അസോസിയേഷൻ ഇരുപത്തിനാലാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് 143 പോയിന്റ് നേടി ജേതാക്കളായി. വടകര ബുഡോ കരാട്ടെ ക്ലബ് 113 പോയിന്റ് നേടി റണ്ണേഴ്‌സ് അപ്പായി.

## Article Content

**വടകര: [** ജില്ലാ കരാട്ടെ അസോസിയേഷൻ ഇരുപത്തിനാലാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് 143 പോയിന്റ് നേടി ജേതാക്കളായി. വടകര ബുഡോ കരാട്ടെ ക്ലബ് 113 പോയിന്റ് നേടി റണ്ണേഴ്‌സ് അപ്പായി.

97 കാറ്റഗറിയിൽ 800 കായിക താരങ്ങൾ പങ്കെടുത്തു. ഐ.പി.എം അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സുനിൽ കുമാർ അദ്ധ്യക്ഷനായി.

മാധ്യമപ്രവർത്തകൻ പ്രദീപ് ചോമ്പാല. ഐ.പി.എം അക്കാദമി ക്യാമ്പസ് ഡയറക്ടർ പ്രസാദ് കുറുപ്പ്, കെ.രതീഷ്, കെ.രമേശ്, മനോജ് മഹാദേവ്, പി കെ അനൂപ് കുമാർ എന്നിവർ സംസാരിച്ചു.

വിജയികൾ 26, 27, 28 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/167084/maymunda-ultimax-karate-club-won-district-karate-championship)