മേമുണ്ട: (vatakaranews.in) ജില്ലയിലെ കൗമാര കലോത്സവത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ.


നിരവധി മത്സരാർഥികൾ പങ്കെടുത്ത ഒപ്പന മത്സരം ഇന്ന് പുലർച്ചെയോളം നീണ്ട് നിന്നിരുന്നു. അർധരാത്രി കഴിഞ്ഞിട്ടും കലോത്സവ വേദികളിലെ ഗ്ലാമർ ഇനമായ ഒപ്പന കാണാൻ വലിയൊരു വിഭാഗം ജനങ്ങളും ഒന്നാം വേദിയായ സബർമതിയിൽ തടിച്ച് കൂടിയിരുന്നു.
#DistrictArtsFestival #Memunda #HSS #won #first #place #signature #competition #full #house