വടകര: (vatakaranews.in) കുന്നുമ്മക്കരയിലെ ഷബ്നയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.


തിങ്കളാഴ്ചയാണ് ഷബ്നയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. പരിഷ്കൃത സമൂഹമെന്ന് അഭിമാനിക്കുമ്പോഴും സ്ത്രീധന പീഡനവും ഗാർഹിക പീഡനങ്ങളും നമ്മുടെ നാട്ടിൽ വർധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്നതാണ്.
തിരുവനന്തപുരത്തെ ഡോ.ഷഹനയുമെല്ലാം ഇതിൻ്റെ ഇരയാണ്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണം. ആഭ്യന്തര വകുപ്പും സമൂഹ്യനീതി വകുപ്പും ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം.
#Shabna #suicide #thoroughly #investigated #KKRamaMLA