വടകര: (vatakaranews.in) യഥാർത്ഥ ആശയത്തിൽ നിന്ന് പിന്തിരിഞ്ഞ് മൃദു ഹിന്ദുത്വം തുടരുന്ന കോൺഗ്രസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ.


വടകരയിൽ ഷാൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപിയെ പരാജയപ്പെടുത്താൻ മൃദുഹിന്ദുത്വം കൊണ്ട് സാധിക്കില്ലെന്ന് ഉത്തരേന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയമുള്ള ഇന്ത്യയുടെ പൈതൃകങ്ങളായ മതേതരത്വവും ജനാധിപത്യവും നിലനിർത്താനുള്ള പോരാട്ടമാണ് രാഷ്ട്രീയ പാർട്ടികൾ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ ഷമീർ, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മുൻസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ എന്നിവർ സംസാരിച്ചു.
#Shan #Commemoration #People #lost #faith #Congress #AjmalIsmail