വടകര: (vatakaranews.in) സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ നിര്യാണത്തിൽ വടകരയിൽ ചേർന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു. വടകര കോട്ടപ്പറമ്പിൽ നടന്ന അനുശോചന യോഗത്തിൽ വടകര എംഎൽഎ കെ കെ രമ അധ്യക്ഷത വഹിച്ചു.
വടകര നഗരസഭാ ചെയർപേർസൺ കെ പി ബിന്ദു, പി സുരേഷ് ബാബു, ടി പി ഗോപാലൻ മാസ്റ്റർ, മനയത്ത് ചന്ദ്രൻ, ആർ സത്യൻ, സതീശൻ കുരിയാടി, സോമൻ മുതുവന, എം സി വടകര, ടി എൻ കെ ശശീന്ദ്രൻ, ബാബു മാസ്റ്റർ, പി സത്യനാഥൻ, വി ഗോപാലൻ മാസ്റ്റർ, പി സജീവ് കുമാർ, സി കെ കരീം, കെ ജയപ്രകാശ്, ടി പി റഷീദ് എന്നിവർ സംസാരിച്ചു.
സിപിഐ വടകര മണ്ഡലം സെക്രട്ടരി എൻ എം ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
#Anallparty #condolence #meeting #held #Vadakara #demise #KanamRajendran