---
title: "ഗ്രാമീണ യൂണിവേഴ്‌സിറ്റികളാണ് നാട്ടിന്‍ പുറങ്ങളിലെ വായനശാലകള്‍ ;  ഡോ സോമന്‍ കടലൂര്‍"
english_title: " Inauguration of the puthuma Kalavedi  library at Eramala "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16958/inauguration-of-the-puthuma-kalavedi-library-at-eramala"
published_at: "2021-12-20T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c01e06033f7_soman kadaloor .jpg"
keywords: []
---

# ഗ്രാമീണ യൂണിവേഴ്‌സിറ്റികളാണ് നാട്ടിന്‍ പുറങ്ങളിലെ വായനശാലകള്‍ ;  ഡോ സോമന്‍ കടലൂര്‍

> **Lead Summary:** ഏറാമല: കൊറോണക്കാലത്ത് നമുക്ക് കേട്ട് പരിചയമില്ലാത്ത വാക്കായ ലോക്ക്ഡൗണില്‍ എല്ലാം അടച്ചിട്ടസമയത്ത് പുറത്തേക്ക് സഞ്ചരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു പുസ്തക വായനയെന്ന് ഡോ.സോമന്‍ കടലൂര്‍ ഏറാമലയിലെ പുതുമ കലാവേദിയിലെ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

ഏറാമല: കൊറോണക്കാലത്ത് നമുക്ക് കേട്ട് പരിചയമില്ലാത്ത വാക്കായ ലോക്ക്ഡൗണില്‍ എല്ലാം അടച്ചിട്ടസമയത്ത് പുറത്തേക്ക് സഞ്ചരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമായിരുന്നു പുസ്തക വായനയെന്ന് ഡോ.സോമന്‍ കടലൂര്‍ ഏറാമലയിലെ പുതുമ കലാവേദിയിലെ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലില്ലാത്ത ഒരു ലോക സഞ്ചാരമാണ് ഓരോ പുസ്തകവായനയിലൂടെയും നമുക്ക് അനുഭവപ്പെടുന്നത്. പുസ്തകം നമ്മുടെ കണ്ണ് പോലെയാണ്, തുറന്നാല്‍ വെളിച്ചവും അടച്ചാല്‍ ഇരുട്ടും. ഒരു ജീവിതം മാറ്റിമറിക്കാന്‍ ഒരു പുസ്തകം മതി. ഗ്രാമീണ യൂണിവേര്‍സിറ്റികളാണ് ഗ്രാമങ്ങളിലെ ഓരോ വായനശാലയും. ഒരുപാട് പുസ്തകങ്ങള്‍ ഉണ്ടായിട്ട് കാര്യമില്ല.

പുസ്തകം വായിക്കാനുള്ള മനോഭാവമാണ് വേണ്ടത്, അതിന് വേണ്ടി റീഡിങ് ഫെസ്റ്റിവല്‍ നടത്തണമെന്നും സോമന്‍ കടലൂര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ചോമ്പാല എഇഒ ആയി നിയമിതനായ പുതുമയുടെ മുന്‍ സെക്രട്ടറി എംആര്‍ വിജയന്‍ മാസ്റ്ററെ ആദരിച്ചു. വാര്‍ഡ് മെംബര്‍ ടി പി മിനിക മുഖ്യ അതിഥി ആയി. കലാവേദി പ്രസിഡണ്ട് കെ പി സുബൈര്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി അനീഷ് കോവുമ്മല്‍ സ്വാഗതവും ട്രഷറര്‍ കൂടുത്താംകണ്ടി മൊയ്തു ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16958/inauguration-of-the-puthuma-kalavedi-library-at-eramala)