വടകര: ' അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.'' മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു ആ അക്ഷരങ്ങള്‍. എഴുത്തിന്റെ ഉറവിടം ആരും കണ്ടെത്തരുതേ എന്ന് ആയിരം വട്ടം അവര്‍ ആഗ്രഹിച്ചിട്ടും കണ്ടെത്തപ്പെട്ടിരിക്കുന്നു.


ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്‌ണോദയയില്‍ രാജിഷയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡി. കോളേജില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകളുടെ പിറന്നാള്‍ സമ്മാനമായി ചെറിയൊരു തുകയും ചേര്‍ത്തുവെച്ചത് വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയെ കാണാനാകാത്തതിനാല്‍ നല്ലൊരു വാക്കിലൂടെ ആശ്വാസം പകരുകയേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതിയില്ലെന്നും രാജിഷ പറയുന്നു.
മൂന്ന് പൊതിയാണ് രാജിഷ നല്‍കിയത്. മരുന്ന് വാങ്ങാന്‍ സഹായം ആകുമെങ്കില്‍ എന്ന് കരുതി കയ്യിലുണ്ടായിരുന്ന 200 രൂപ അതിലൊന്നില്‍ വെക്കുകയായിരുന്നു. മകന്‍ ഹൃത്ഥ്വിക് നിര്‍ബന്ധിച്ചാണ് കുറിപ്പില്‍ മകളുടെ പിറന്നാളാണെന്ന് എഴുതിയത്. മകള്‍ ഹൃദ്യയുടെ ജന്മദിനമായിരുന്നു അന്ന് രാജിഷയുടെ പൊതിച്ചോര്‍ വിതരണം ഇടത് ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും വേദിയൊരുക്കി. രാജിഷക്കും കുടുംബത്തിനും അഭിനന്ദനവുമായി ഡിവൈഎഫ്‌ഐ നേതാവ് എസ് കെ സജീഷ് ഉള്‍പ്പെടയുള്ള സംസ്ഥാന നേതാക്കള്‍ വീട്ടിലെത്തിയിരുന്നു.
രാജിഷയുടെ കുടുംബത്തിന് പിന്തുണയുമായി സിപിഐ നേതൃത്വവും ഒപ്പമുണ്ട്. സിപിഐ കാര്‍ത്തികപ്പള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും തയ്യുള്ളതില്‍ രാമകൃഷ്‌ണേട്ടന്റെ ഭാര്യയാണ് രാജിഷ. മകളുടെ പിറന്നാള്‍ ദിനത്തില്‍ ആ പൊതിച്ചോര്‍ മനുഷ്യത്വത്തിന്റെ നിറവ് ചേര്‍ത്ത് ഉണ്ടാക്കിയത് അമ്മയും മക്കളും രാഷ്ട്രീയ ബോധത്തില്‍ മനുഷ്യത്വ പരമായ വിശാലത സി പി ഐ എന്ന പാര്‍ട്ടി അതിന്റെ അണികളില്‍ ഉണ്ടാക്കിയ സംസ്‌കാരിക ബോധമാണ്.
എന്നും ആ ബോധത്തിന്റെ കൂടെയാണെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പറഞ്ഞു. രാമകൃഷ്‌ണേട്ടന്റെ കുടുംബത്തിന് എ.ഐ.വൈ.എഫ് സ്‌നേഹോപഹാരം കൈമാറി. സി.പി.ഐ ഏറാമല ലോക്കല്‍ സെക്രട്ടറി എന്‍.എം ബിജു, എ.ഐ.വൈ.എഫ് വടകര മണ്ഡലം സെക്രട്ടറി കെ.കെ രഞ്ജിഷ്, പ്രസിഡണ്ട് എം വി വിജേഷ്, എ.കെ ഐഷിന്‍, ബിജില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
The CPI leadership also greeted Rajisha family