അഴിയൂർ: (vatakaranews.com) തീരദേശ വാസികളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തി ഏഴ് ലക്ഷം രൂപ ചിലവഴിച്ച് പ്രവൃത്തി പൂർത്തീകരിച്ച റോഡ് നാടിന് സമർപ്പിച്ചു.


വടകര ബ്ലോക്ക് പഞ്ചായത്ത് അഴിയൂർ ഡിവിഷൻ മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ അഴിയൂർ ഗ്രാമപഞ്ചായത്ത് 16-18 വാർഡുകളിൽ ഉൾപ്പെട്ട കോട്ടിക്കൊല്ലാൻ തീരദേശ റോഡാണ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തത്.
അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിശ ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. 16ആം വാർഡ് മെമ്പർ സാലിം പുനത്തിൽ സ്വാഗതവും 18 ആം വാർഡ് മെമ്പർ സീനത്ത് ബഷീർ നന്ദിയും പറഞ്ഞു
#journey #end #misery #coastal #road #dedicated #nation