ഓർക്കാട്ടേരി : (vatakaranews.com) ഭരണകൂട ഭീകരതയുടെ ഭാഗമായി ഏറാമലയിൽ നിരപരാധികളായ നാല് മുസ്ലിം ലീഗ് പ്രവർത്തകരെ കാപ്പ ചുമത്തി റൗഡി ലിസ്റ്റിൽ പെടുത്തി കേസെടുത്ത സംഭവത്തിൽ എടച്ചേരി പൊലീസിന്റെ വേട്ടയ് ക്കെതിരെ ഏറാമല പഞ്ചായത്ത് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടൗണിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.


പേയ്പാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുസ്ലിം സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. പൊലീസ് വേട്ട അവസാനിപ്പിച്ച് നിരപരാധികളുടെ പേരിലുള്ള കള്ള ക്കേസുകൾ ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു . പരിപാടിയിൽ യു.ഡി.എഫ് വടകര മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എ.കെ ബാബു സ്വാഗതം പറഞ്ഞു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക, മുസ്ലിം കോഴിക്കോട് ജില്ല സെക്രട്ടറി ഒ.ക്കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പറമ്പത്ത് പ്രഭാകരൻ, വടകര മണ്ഡലം മുസ്ലിം ജനറൽ സെക്രട്ടറി പി.പി ജാഫർ,കെ.കെ അമ്മദ്, ഹരിദാസൻ ഏറാമല,ഒ.കെ ഇബ്രാഹിം, പി.കെ പോക്കർ, കോമത്ത് അബൂഭക്കർ, കെ. ശശി മാസ്റ്റർ, ഷുഹൈബ് കുന്നത്ത് എന്നിവർ സംസാരിച്ചു.
#protest #group #End #police #hunting #state #terror #ParakkalAbdullah