അഴിയൂർ: (vatakaranews.in) അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യശേഖരണത്തിനായി വീടുകളിൽ സഞ്ചികൾ വിതരണം ചെയ്തു. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ആയിഷ ഉമ്മർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.


സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം, രമ്യ കരോടി, സെക്രട്ടറി ഷാജി ആർ എസ് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം, വി ഇ ഒ ഭജീഷ് കെ എന്നിവർ സംസാരിച്ചു.
ഹരിത കർമ്മസേന വഴി പഞ്ചായത്തിലെ 7000 വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള സഞ്ചികൾ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഷിനി എ ക്ക് കൈമാറി.
#Garbagefree #navakerala #Bags #distributed #non-organic #waste #collection