ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കെ.വി പിടിക - പുളിക്കണ്ടി മദ്രസ്സ റോഡിൻ്റെ പരിഷ്കരണ പ്രവൃത്തി പൂർത്തിയായി.
മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ സ്കൂൾ വിദ്യാർത്ഥികൾ, അംഗൻവാടിയിൽ എത്തുന്ന കുട്ടികൾ, കാൽനടയാത്രക്കാർ എന്നിവർക്ക് നടന്ന് പോവാൻ കഴിയാത്ത ഭാഗം കോൺക്രീറ്റ് ചെയ്ത് ഉയർത്തിയാണ് ഗതാഗതയോഗ്യയാക്കിയത്.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി അഞ്ച് ആയിരം രൂപയാണ് പ്രവൃത്തിക്ക് നീക്കിവെച്ചത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, എൽ എസ് ജി ഡി ഓവർസിയർ ഗിരീഷ് എന്നിവർ പ്രവൃത്തി വിലയിരുത്തി.
#Solution #waterlogging #Kadameri #road #reform #work #done