തോടന്നൂർ: (vatakara.truevisionnews.com) തോടന്നൂർ ബ്ലോക്ക് കേരളോത്സവം ഇന്ന് സമാപിക്കും.
ഇന്ന് നടക്കുന്ന കലാ വിഭാഗം സ്റ്റേജ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ തോടന്നൂർ ടൗൺ കേന്ദ്രീകരിച്ച് വർണ്ണശബളമായ വിളംബര റാലി നടത്തി.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, ആർ ഡി ഏജന്റുമാർ , ഹരിത സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഇന്ന് ചെമ്മരത്തൂർ മാനവീയം സാംസ്കാരിക ഹാളിൽ നടക്കുന്ന കലാ മത്സരങ്ങൾക്ക് സമാപനം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ലീനയുടെ അധ്യക്ഷതയിൽ സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.
ജാനു തമാശയും ലിഥിൻ ലാൽ ഉദ്ഘാടനം നിർവഹിക്കും.
ഡിസംബർ 14ന് തുടങ്ങിയ കേരളോത്സവത്തിന്റെ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ പൂർത്തിയായി.
ക്രിക്കറ്റ്,വടംവലി വിഭാഗങ്ങളിൽ വില്ല്യാപ്പള്ളി പഞ്ചായത്തും,വോളിബോൾ വിഭാഗത്തിൽ ആയഞ്ചേരി പഞ്ചായത്തും,ഫുട്ബോൾ മത്സരത്തിൽ മണിയൂർ പഞ്ചായത്തും കബഡി മത്സരത്തിൽ തിരുവള്ളൂരും ചാമ്പ്യന്മാരായി.
#Thodannoor #Block #Kerala #Festival #concludes #today