വടകര: (vatakara.truevisionnews.com) കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് റിക്രിയേഷൻ ക്ലബ് 35-ാം വാർഷികാഘോഷവും, കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നാളെ നടക്കും.
രാവിലെ 10 മണി മുതൽ വടകര ടൗൺ ഹാളിലാണ് പരിപാടി.
വടകര, കൊയിലാണ്ടി , പേരാമ്പ്ര എന്നീ ഓഫീസുകൾ ഉൾക്കൊള്ളുന്ന ഡിവിഷൻ തലത്തിൽ കഴിഞ്ഞ 35 വർഷമായി ജീവനക്കാരെയും കുടുംബാംഗങ്ങളെയും, പെൻഷൻ കാരെയും ചേർത്തു നിർത്തുന്നതിന് ക്ലബ് ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
നാടിനെ പിടിച്ചു കുലുക്കിയ എല്ലാ ദുരന്തമുഖങ്ങളിലും, ക്ലബ് സഹായവുമായി മുന്നിലുണ്ടായിരുന്നു.
വൈകീട്ട് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹഷീർ എ. യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പിന്നണി ഗായകർ വി. ടി. മുരളി ഉദ്ഘാടനം ചെയ്യും.
ക്ലബിൻ്റെ സ്ഥാപക ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ്, ,ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ, അതോടൊപ്പം അമൃത ടി വി ഫൺസ് അപ്പോൺ എ ടൈം , കോമഡി മാസ്റ്റേഴ്സ് ഫെയിം സുധൻ കൈവേലിയും സംഘവും അവതരിപ്പിക്കുന്ന 'കലയിലൂടെ ഒരു യാത്ര' എന്ന പരിപാടിയും അരങ്ങേറും.
#family #reunion #Water #Authority #Staff #Recreation #Club #Anniversary #Celebration #Tomorrow