---
title: "#strike | അടിപ്പാത സംരക്ഷിക്കാനും ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ; 21ന് മുക്കാളി ടൗണിൽ സമരപന്തൽ ഉയരും "
english_title: "#protect #footpath #against #dumping #water #drainage #public #road #rally #raised #Mukkali #town"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184559/protect-footpath-against-dumping-water-drainage-public-road-rally-raised-mukkali-town"
published_at: "2024-02-14T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cce1c9238f0_strike_2.jpg"
keywords: []
---

# #strike | അടിപ്പാത സംരക്ഷിക്കാനും ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ; 21ന് മുക്കാളി ടൗണിൽ സമരപന്തൽ ഉയരും 

> **Lead Summary:** **അഴിയൂർ: [ **ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി ബഹുജന കൺവെൻഷൻ നടത്തി.

## Article Content

**അഴിയൂർ: [ **ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതി ബഹുജന കൺവെൻഷൻ നടത്തി.

പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 21ന് മുക്കാളി ടൗണിൽ സമരപന്തൽ ഉയരും. ജനങ്ങൾ വർഷങ്ങളായി സഞ്ചരിക്കുന്ന അടിപ്പാത ഇല്ലാതാക്കാനുള്ള ദേശീയപാത അതോറിറ്റി നീക്കം ചെറുത്ത് തോൽപിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.

ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ബഹുജന കൺവെൻഷൻ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്‌ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം വി പി നിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ, പി കെ പ്രീത, എം പ്രമോദ്, കെ പി ജയകുമാർ, എം പി ബാബു,പി ബാബുരാജ്, പ്രദീപ് ചോമ്പാല, എ ടി ശ്രീധരൻ, കെ കെ ജയചന്ദ്രൻ, കെ എ സുരേന്ദ്രൻ, കെ സാവിത്രി, കവിത, അനിൽ കുമാർ, പി എം അശോകൻ, റീന രയാരോത്ത്, ഹാരിസ് മുക്കാളി, എ ടി മഹേഷ്, നിജിൻ ലാൽ, ഷംസീർ ചോമ്പാല, പി കെ രാമചന്ദ്രൻ, പി പി ശ്രീധരൻ.വി പി പ്രകാശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184559/protect-footpath-against-dumping-water-drainage-public-road-rally-raised-mukkali-town)